തൊടുപുഴ: മലങ്കര അണക്കെട്ടില്‍ നടന്നുവരുന്ന അറ്റകുറ്റപ്പണികള്‍ നീളുന്നതോടെ അണക്കെട്ടിന്റെ ഇരുകരകളിലുമുള്ള ചെറുതും വലുതുമായ നൂറോളം കുടിവെള്ള പദ്ധതികളെ ആശ്രയിക്കുന്ന ജനങ്ങള്‍ ആശങ്കയിലായി. കാലവര്‍ഷ മുന്നൊരു ക്കങ്ങളുടെ ഭാഗമായാണ് മലങ്കര അണക്കെട്ടിനോടനുബന്ധിച്ച് അറ്റകുറ്റപ്രവൃ ത്തികള് ആരംഭിച്ചത്.
കഴിഞ്ഞ 21ന് ആരംഭിച്ച ജോലികള്‍ മൂന്നിന് പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ 28നാണ് ജോലികള്‍ക്ക് തുടക്കമായത്. അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി 21 മുതല്‍ ജലനിരപ്പ് 36.9 മീറ്ററായി താഴ്ത്തിയിരുന്നു.
ജലനിരപ്പ് താഴ്ത്തിയതിനെത്തുടര്‍ന്ന് മുട്ടം, കുടയത്തൂര്‍, ആലക്കോട്, വെള്ളിയാമറ്റം, കരിങ്കുന്നം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണവും പ്രതി സന്ധിയിലായി. അണക്കെട്ടിലെ അറ്റകുറ്റപ്രവൃത്തികള്‍ കൃത്യമായി നടത്തിയില്ലെങ്കില്‍ വലിയ അപകടസാധ്യതയും സംജാതമാകും.
കുടിവെള്ളവിതരണ പ്രതിസന്ധി വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പതിനായിരക്കണക്കിന് ജനങ്ങളെ ദുരുതത്തിലാക്കും എന്നതിനാല്‍ വേനല്‍ മഴ മുന്നില്‍ക്കണ്ടാണ് ജോലികള്‍ ആരംഭിച്ചത്.
മഴ ആരംഭിച്ചതിനാല്‍ കുടിവെള്ളക്ഷാമം അതി രൂക്ഷമല്ലെങ്കിലും അമിതവിലയ്ക്ക് പണം നല്കി കുടിവെള്ളം വാങ്ങുന്നവരുമുണ്ട്. ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകട എന്നിവരെയാണ് പ്രശ്നം കൂടുതലായി ബാധിക്കുന്നത്.
അണക്കെട്ടിലെ ആം പ്ലെയിറ്റിന്റെ അറ്റകുറ്റപ്പണികളാണ് പ്രധാനമായും നടത്തുന്നത്.
എല്ലാ വര്‍ഷവും നടത്തുന്ന പ്രവൃ ത്തികളുടെ തുടര്‍ച്ചയാണിത്. ജലവിഭവ വകുപ്പിന്റെ മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പാലക്കാടുള്ള ഏജന്‍സിയാണ് ജോലികള്‍ നടത്തുന്നത്. മഴക്കാലം ആരംഭിച്ചതിനാല്‍ മലങ്കരയിലെ ഇരു കനാലിലൂടെയുമുള്ള നീരൊഴുക്കും പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.
ജനപ്രതിനിധികള്‍ നിവേദനം നല്കി
മുട്ടം: മലങ്കര ഡാമിലെ ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം എന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ എംവിഐപി എക്സികുട്ടീവ് എന്ജനിയര്ക്കു നിവേദനം നല്കി. മുട്ടം പഞ്ചായത്തംഗം എം.എ. ഷബീര്‍, ബ്ലോക്ക് മെംബര്‍ ചിഞ്ചുറോജിന്, വിഷ്ണു സജി, അനുതോമസ്, ഐസക്ക് ജോര്‍ജ് എന്നിവരാണ് നിവേദനം നല്‍കിയത്.
തുടര്‍ന്ന് ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന പ്രദേശം മെംബര്‍മാര്‍, എംവിഐപി അധികൃതര്‍ ഉള്‍പ്പെടുന്ന സംഘം സന്ദര്‍ശിച്ചു. കുടിവെള്ള വിതരണം സുഗമമാക്കാന്‍ ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എംവിഐപി അധികൃതര്‍ അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ മുട്ടത്തും സമീപ പഞ്ചായത്തുകളിലും അതിരൂക്ഷമായ കുടിവെള്ളക്ഷാമം നിലനില്‍ക്കുന്ന സാഹചരൃത്തിലാണ് നിവേദനം നല്‍കിയത്.